ക്ലാസുകളുടെ വീഡിയോ കാണുന്നതിനായി
ഇവിടെ ക്ലിക് ചെയ്യുക. മെയ് 14 മുതൽ അദ്ധ്യാപകർക്കും ജൂൺ ഒന്നു മുതൽ കുട്ടികൾക്കും പ്രത്യേക പഠന പരിശീലന പരിപാടി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിക്ടേഴ്‌സ് ചാനൽ തങ്ങളുടെ ശൃംഖലയിൽ ഉണ്ട് എന്നുറപ്പാക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ, ഡിടിഎച്ച് സേവന ദാതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകൾ ലഭ്യമാക്കും. ഇത്തരത്തിൽ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ അവധിക്കാലം വീടിനുള്ളിൽ തന്നെ ചെലവഴിക്കേണ്ടി വന്ന കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകാശിപ്പിക്കുന്നതിന് അവസരം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ‘അക്ഷര വൃക്ഷം‘ പദ്ധതിക്ക് ലഭിച്ച പ്രതികരണം വിസ്മയകരമാണ്. ശുചിത്വം, പരിസ്ഥിതി, രോഗ പ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നീ