Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

ലാപ്ടോപ്പുകള്‍ സ്വീകരിക്കാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്.

1. ഹൈടെക് പദ്ധതിയിലൂടെ സ്കൂളുകള്‍ക്ക് ലഭിച്ച ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്റര്‍ ലാപ്ടോപ്പുകളുടെ വിതരണ കേന്ദ്രത്തിലെ കൗണ്ടറില്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
2. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച പ്രകാരം മുന്‍പ് ഹൈടെക് പദ്ധതിയിലൂടെ ലഭിച്ച ഉപകരണവിവരങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും ആയത് ഹെഡ്മാസ്റ്റര്‍ ഒപ്പു വച്ചിട്ടുള്ളതുമാകണം.
3. ജില്ലാ കോര്‍ഡിനേറ്റര്‍ ചുമതലപ്പെടുത്തിയ മാസ്റ്റര്‍ ട്രയിനര്‍മാര്‍ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിക്കുന്നതും കൈറ്റിന്റെ പരിശോധനാ കുറിപ്പ് നല്‍കുന്നതുമാണ്.
4. ജില്ലാ കോര്‍ഡിനേറ്റര്‍/ചുമതലപ്പെടുത്തിയ മാസ്റ്റര്‍ ട്രയിനര്‍ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ച് ഉറപ്പാക്കിയ ഉപകരണങ്ങളുടെ സ്റ്റോക്കിനുമാത്രമാണ് കംപ്ലേന്റ് സെല്ലിന്റെ സര്‍വ്വീസ് പിന്‍തുണ ഉറപ്പാക്കുകയുള്ളൂ.
5. വിദ്യഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കൂട്ടികള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കിയ ഉപകരണങ്ങളുടെ സുരക്ഷിതത്വത്തിനും, പരിപാലനത്തിനും, സര്‍വ്വീസ് പിന്‍തുണയ്ക്കും കൃത്യതയുള്ള സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്.
6. ജില്ലാ കോര്‍ഡിനേറ്റര്‍ നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ സ്റ്റോക്ക് രജിസ്റ്റര്‍ പൂര്‍ത്തിയാക്കി പരിശോധനക്ക് വിധേയമാക്കാത്ത സ്കൂളുകളുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതായോ, നശിപ്പിക്കപ്പെട്ടതായോ ആയി കണക്കാക്കുന്നതും ആയത് തുടര്‍ നടപടികള്‍ക്കായി മേലധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതുമാണ്. ഇതുമൂലം സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ഹൈടെക് കരാര്‍ ഉടമ്പടി പ്രകാരമുള്ള നിയമ നടപടികള്‍ക്ക് കരാറിലേര്‍പ്പെട്ടവര്‍ വിധേയരായേക്കാവുന്നതുമാണ്.


സ്റ്റോക്ക് രജിസ്റ്ററില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം?


A) ഉപകരണം സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയ തീയതി (ഒരു തവണ)
B) ഉപകരണം സ്വീകരിച്ച തീയതി
C) എല്ലാ ഉപകരണങ്ങളുടെയും സീരിയല്‍ നമ്പരുകള്‍ (ഇവ ഉപകരണങ്ങള്‍ കൈപ്പറ്റുമ്പോള്‍ ലഭിക്കുന്ന ഇന്‍സ്റ്റലേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ലഭ്യമാണ്)
D) ഉപകരണത്തിന്റെ ബ്രാന്‍ഡും , മോഡല്‍ നമ്പരും
E) ഉപകരണത്തിന്റെ സ്‌പെസിഫിക്കേഷന്‍ (ഒരു തവണ)
7. സ്കൂളില്‍ നിന്ന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ കത്ത് നല്‍കി ചുമതലപ്പെടുത്തിയ ആര്‍ക്കും ഉപകരണം സ്വീകരിക്കാം.
8. ടോക്കണ്‍ വാങ്ങുന്ന ക്രമത്തില്‍ കൗണ്ടറില്‍ നിന്ന് ഉപകരണം സ്വീകരിക്കാം.
9. ഉപകരണം സ്വീകരിക്കാനെത്തുന്നവരുടെ പക്കല്‍ സ്കൂള്‍ സീല്‍ ഉണ്ടാവണം.
10. ലാബിലേക്കുളള ലാപ്ടോപ്പുകള്‍ സ്വീകരിച്ചു കഴിയുന്നവര്‍ അവയുടെ സ്റ്റോക്ക്കൂടി രേഖപ്പെടുത്തി സ്റ്റോക്ക് ബുക്ക് പൂര്‍ത്തീകരക്കേണ്ടതാണ്.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom