Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

സമ്പൂര്‍ണ്ണ - കൂടുതല്‍ വിവരങ്ങള്‍

SITCforum helpfile download from here 
നമ്മുടെ വിദ്യാലയത്തിലെ പ്രധാനാധ്യാപകര്‍ മാറി പുതിയവര്‍ ചുമതലയേല്‍ക്കുമ്പോള്‍ ആ മാറ്റം സമ്പൂര്‍ണ്ണയില്‍ വരുത്തേണ്ടതാണ്. ആറാം പ്രവര്‍ത്തിദിവസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍ വിശദാംശങ്ങള്‍ Update ചെയ്യുമ്പോള്‍ ഇവയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ഇതിനായി സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജിലെ (Dashborad) School Details എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ School Details എന്നതില്‍ ക്ലിക്ക് ചെയ്യുക.


      ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍     മുകള്‍ ഭാഗത്തുള്ള Edit School Details എന്നത് വഴി സ്കൂളിനെ സംബന്ധിച്ച അടിസ്ഥാനവിവരങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. 

     High Schoolകളായി അപ്‌ഗ്രേഡ് ചെയ്‌ത RMSA വിദ്യാലയങ്ങള്‍ സ്കൂളിന്റെ സ്ഥാപകവര്‍ഷമായി UP സ്കൂള്‍ ആരംഭിച്ച വര്‍ഷമാണ് ഉള്‍പ്പെടുത്തേണ്ടത്. നിലവില്‍ യു പി വിഭാഗത്തിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഹൈസ്കൂള്‍ വിഭാഗം സമ്പൂര്‍ണ്ണയില്‍ ലയിപ്പിച്ചതിനാല്‍ സ്ഥാപക വര്‍ഷമായി ഹൈസ്കൂള്‍ ആരംഭിച്ച വര്‍ഷമായിരിക്കും ഉണ്ടാവുക. ഇതി തിരുത്തുന്നതിനും മുകളില്‍ വിശദീകരിച്ച അതേ പ്രവര്‍ത്തനം നടത്തിയാല്‍ മതി.
      സമ്പൂര്‍ണ്ണയില്‍ വിദ്യാര്‍ഥികളുടെ UID വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ പലപ്പോഴും അധ്യാപകര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് ഈ UID നമ്പര്‍‍ മറ്റേതോ വിദ്യാലയത്തില്‍ നിലവിലുണ്ട് എന്നത്. ഇത് ഏത് വിദ്യാലയത്തിലെന്ന് കണ്ടെത്തുന്നതിന് കഴിഞ്ഞ വര്‍ഷത്തെ Sixth Working Day സൈറ്റില്‍ ഒരു ലിങ്ക് ലഭ്യമാക്കിയിരുന്നു. ഇവിടെ നിന്നും ലഭിക്കുന്ന2016ലെ Sixth Working Day Siteല്‍ സമ്പൂര്‍ണ്ണ Username ഉം Passwordഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ലഭിക്കുന്ന പേജിന്റെ ഇടത് ഭാഗത്തുള്ള UID/EID Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ പ്രസ്തുത വിദ്യാര്‍ഥിയുടെ UID നമ്പര്‍ നല്‍കി Search ചെയ്താല്‍ ഈ വിദ്യാര്‍ഥിയുടെ പേര് ഏത് സ്കൂളിലാണെന്നും ആ വിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ വിശദാംശങ്ങളും ലഭിക്കും . ആ വിദ്യാലയത്തിലെ പ്രധാനാധ്യാപകനുമായി ബന്ധപ്പെട്ട് ആ വിദ്യാലയത്തില്‍ നിന്നും ഈ വിദ്യാര്‍ഥിയെ നീക്കം ചെയ്താല്‍ മാത്രമേ നമ്മുടെ വിദ്യാലയത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ.
2016ലെ Sixth Working Day Siteല്‍ പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom