
സമഗ്ര പോര്‍ട്ടലില്‍ സൈന്‍അപ് ചെയ്യുക.
അതിനായി User name, Name, Email Address, Phone, PEN No., User Type, Subject, School, District, Password, Confirm Password എന്നിവ നല്‍കേണ്ടതാണ്. സബ്ജക്ട് തെരെഞ്ഞെടുക്കുമ്പോള്‍ സ്കൂളില്‍ അവരവര്‍ കൈകാര്യം ചെയ്യുന്ന വിഷയം തന്നെ എടുക്കുവാനുള്ള സൗകര്യമുണ്ട്.
User Type: teacher സെലക്ട് ചെയ്യുക.
സൈനപ് ചെയ്തശേഷം അപ്രൂവലിനായി കാത്തിരിക്കുക. നിങ്ങളുടെ അപേക്ഷ പരിഗണിച്ചു യോഗ്യമെങ്കില്‍ അപ്രൂവല്‍ നല്‍കുന്നതാണ്.
നിങ്ങള്‍ പൂരിപ്പിക്കുന്ന വിവരങ്ങളില്‍, പേര് മുഴുവനായിട്ടില്ലാത്തതും അവ്യക്തമായതും സ്കൂൾ പേര്, വിലാസം എന്നിവ അലസമായെഴുതിയതും അപ്രൂവ് ചെയ്യുന്നതല്ല.
സസൈനപ് ചെയ്യാതെ തന്നെ സമഗ്രയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ടന്റുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. e-Resources, e-Book, Forum, Textbook എന്നീ ലിങ്കുകള്‍ ഉപയോഗിക്കുന്നതിനു ലോഗിന്‍ ചെയ്യേണ്ടതില്ല.
അപ്രൂവല്‍ ലഭിച്ചുകഴിഞ്ഞാല്‍ ഏതാനും പ്രിവിലേജുകള്‍ കൂടി ലഭ്യമാകുന്നതാണ്. അതില്‍ പ്രധാപ്പെട്ടത് കണ്ടന്റ് അപ് ചെയ്യാനുള്ള സൗകര്യമാണ്. നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട ക്ലാസ്, വിഷയം, ടോപിക് എന്നിവ സെലക്ട് ചെയ്ത ശേഷം അപ് ചെയ്യാം. നിങ്ങള്‍ അപ് ചെയ്ത കണ്ടറുകള്‍ പിന്നീട് എഡിറ്റു ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
സമഗ്ര പോര്‍ട്ടലില്‍ കണ്ടന്റ് അപ്ലോഡു ചെയ്യുന്നതിനുള്ള നിർദേശങ്ങൾ
- * മാർക്ക് ചെയ്തിരിക്കുന്ന ഫീൽഡ്സ് നിർബന്ധമായും ഫിൽ ചെയ്തിരിക്കണം.
- മുകളിൽ കാണുന്ന ലിസ്റ്റ് ബോക്സിൽ നിന്നും ഉചിതമായവ തിരഞ്ഞെടുത്തതിന് ശേഷം മാത്രം കണ്ടെന്റ് അപ്‌ലോഡിങ്ങിലേക്കു കടക്കുക.
- കണ്ടെന്റ് ഒരു യൂട്യൂബ് വീഡിയോ ആണെങ്കിൽ "External URL" എന്ന ഫീൽഡിൽ പേസ്റ്റ് ചെയ്യുക.അങ്ങനെയെങ്കിൽ "Select Content" എന്ന ഫീൽഡ് ഉപയോഗിക്കേണ്ടതില്ല.
- കംപ്യൂട്ടറിൽ നിന്നും കണ്ടെന്റ് അപ്‌ലോഡ് ചെയ്യാൻ "Select Content " എന്ന ഫീൽഡ് ഉപയോഗിക്കാം. അങ്ങനെയെങ്കിൽ "External URL" എന്ന ഫീൽഡ് ഉപയോഗിക്കേണ്ടതില്ല.
- നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ചിത്രം വേണം Thumbnail ആയി ഉപയോഗിക്കാൻ.
- ഏതെങ്കിലും കാരണവശാൽ അപ്‌ലോഡ് പരാജയപ്പെടുകയാണെങ്കിൽ ഏതെങ്കിലും ഫീൽഡിന് ചുവടെയായി റെഡ് കളറിൽ മെസ്സേജ് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. മെസ്സേജിൽ പറയുന്ന തെറ്റ് തിരുത്തിയതിനു ശേഷം വീണ്ടും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക.
- വീഡിയോ കണ്ടെന്റുകൾ 16 :3 ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് നന്നായിരിക്കും
- അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റ്ന് Wikipedia റഫറൻസ് നല്കാൻ "Link to Wiki " എന്ന ഫീൽഡ് ഉപയോഗികാം.
- Moodle ലേക്ക് റഫറൻസ് നല്കാൻ "Link to Moodle " എന്ന ഫീൽഡ് ഉപയോഗിക്കാം.
- അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റുമായി ബന്ധപ്പെട്ട "English" വേഡ്സ് വേണം "Tag " എന്ന ഫീൽഡിൽ ഉപയോഗിക്കാൻ. ഓരോ Tag ഉം സ്പേസ് ഇല്ലാതെ ',' ഉപയോഗിച്ച് സെപ്പറേറ്റ് ചെയ്തു വേണം ടൈപ്പ് ചെയ്യാൻ.
Abdul Razak P