അഞ്ചു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനത്തിനും ഉപയോഗിക്കാവുന്ന പഠനസാമഗ്രികളുടെ കലവറയാണ് 'സമഗ്ര' പോര്‍ട്ടല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കേരള സിലബസ് പാഠഭാഗങ്ങളുടെ സമഗ്രാസൂത്രണവും സൂക്ഷ്മാസൂത്രണവും അവ ക്ലാസ് റൂമില്‍ ചലനാത്മകമായി വ്യാപരിപ്പിക്കുന്നതിനാവശ്യമായ ആധുനിക സാങ്കേതികസഹായത്തോടെ തയ്യാറാക്കിയ ഇ-വിഭവങ്ങളും സമഗ്രയില്‍ ഉണ്ട്. അത്യന്താധുനിക വിദ്യാലയ പരിസരങ്ങള്‍ക്കു യോജിച്ച വിഭവങ്ങളുടെ സമാഹരണവും കൈമാറ്റവും സുഗമമാക്കുവാന്‍ ഈ പോര്‍ട്ടല്‍ അധ്യാപകസമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.
സമഗ്ര പോര്‍ട്ടലില്‍ സൈന്‍അപ് ചെയ്യുക.
അതിനായി User name, Name, Email Address, Phone, PEN No., User Type, Subject, School, District, Password, Confirm Password എന്നിവ നല്‍കേണ്ടതാണ്. സബ്ജക്ട് തെരെഞ്ഞെടുക്കുമ്പോള്‍ സ്കൂളില്‍ അവരവര്‍ കൈകാര്യം ചെയ്യുന്ന വിഷയം തന്നെ എടുക്കുവാനുള്ള സൗകര്യമുണ്ട്.
2017-18 വർഷത്തെഐ-സി- ടി - പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ഹൈടെക് പ്രവർത്തനവുമായി ബന്ധപ്പെട്ട സർവേ, വിന്യാസം, മോണിറ്ററിങ് , സാങ്കേതിക സഹായം എന്നിവ സുഖമമാക്കുന്നതിനും പ്രൈമറി സ്കൂളുകൾക്കാവശ്യമായ ഹാർഡ് വെയർ വിതരണം, ഹയർ സെക്കണ്ടറി ലാബ് മൈഗ്രേഷൻ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നേരിടുന്നതിന് സ്കൂളിലെ ഐ -ടി സ്റ്റാറ്റസ് അറിയേണ്ടതുണ്ട്. മാത്രവുമല്ല മിക്ക സ്ഥാപനങ്ങളിലും സ്ഥാപന മേധാവിയോ, ഐ.ടി - കോർഡിനേറ്ററോ മാറുകയും ചെയ്തിട്ടുണ്ട്. ഇതിനായി ഒരു പ്രാഥമിക വിവരശേഖരണം എന്ന നിലയിൽ ഒരു ഗൂഗിൾ ഫോമിന്റെ ലിങ്ക് അയക്കുന്നു . സ്കൂളിന്റെ വിവരങ്ങൾ പൂരിപ്പിച്ച് 12/6/17 തിങ്കളാഴ്ചക്കകം സബ്മിറ്റ് ചെയ്യണമെന്നപേക്ഷിക്കുന്നു. അരീക്കോട്, വണ്ടൂര്‍, നിലമ്പൂര്‍, മേലാറ്റൂര്‍ ഉപജില്ലയിലെ സ്കൂളുകള്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
Click Herehttps://docs.google.com/forms/d/e/1FAIpQLSchzQt0gg79vIydmaF8zDcUxkZgeMkTvRLcEatY3HnPffgOkw/viewform
SITCforum helpfile download from here
നമ്മുടെ വിദ്യാലയത്തിലെ പ്രധാനാധ്യാപകര്‍
മാറി പുതിയവര്‍ ചുമതലയേല്‍ക്കുമ്പോള്‍ ആ മാറ്റം സമ്പൂര്‍ണ്ണയില്‍
വരുത്തേണ്ടതാണ്. ആറാം പ്രവര്‍ത്തിദിവസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍
വിശദാംശങ്ങള്‍ Update ചെയ്യുമ്പോള്‍ ഇവയും സമ്പൂര്‍ണ്ണയില്‍
ഉള്‍പ്പെടുത്താന്‍ മറക്കരുത്. ഇതിനായി സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത്
പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജിലെ (Dashborad) School Details
എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ School Details
എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍
മുകള്‍ ഭാഗത്തുള്ള Edit School Details എന്നത് വഴി സ്കൂളിനെ സംബന്ധിച്ച
അടിസ്ഥാനവിവരങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള IT@School പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്‌കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. ഹയര്‍ സെക്കന്ററി -വൊക്കേഷണല്‍ മേഖലയില്‍ നിന്നുളളവര്‍ക്ക് പ്രസ്തുത തലങ്ങളിലുളള യോഗ്യത ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി/ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി.@ സ്‌കൂള്‍ പ്രോജക്ട് കലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരാണ് അപേക്ഷിക്കേണ്ടത്. www.itschool.gov.in ല്‍
ഓണ്‍ലൈനായി ജൂണ്‍ 16ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
LATEST CIRCULAR ON SIXTH WORKING DAY
ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് ഈ വര്‍ഷം സമ്പൂര്‍ണ്ണ മുഖേന മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണയില്‍ താഴെപ്പറയുന്ന രീതിയിലാണ് ചെയ്യേണ്ടത്. ഇപ്പോള്‍ അറിയിച്ചതനുസരിച്ച് എട്ടാം തീയതി 11 മണിക്ക് മുമ്പായി എല്ലാ വിദ്യാലയങ്ങളും ഈ വര്‍ഷത്തെ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്തിരിക്കണം. പുതുതായി അഡ്‌മിഷന്‍ എടുത്ത എല്ലാ വിദ്ാര്‍ഥികളെയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താത്ത പക്ഷം ആറാം പ്രവര്‍ത്തിദിനത്തിലെ കണക്കെടുപ്പില്‍ കൃത്യത ഉണ്ടാവില്ല. ആറാം പ്രവര്‍ത്തിദിനത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍. സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ഡാഷ് ബോര്‍ഡില്‍ Sixth Working Day എന്ന ഒരു ലിങ്ക് കാണാം.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് റിപ്പോര്‍ട്ടിനുള്ള ജാലകം ലഭിക്കും.
ആ ജാലകത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.