കരുണ ഫോണ്ട്
മലയാളത്തിന്റെ ടൈറ്റിലിംഗിലും കവർ ഡിസൈനിംഗിലും സി.എൻ. കരുണാകരൻ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ കൊണ്ടുവന്ന മാറ്റം വിപ്ലവാത്മകമായിരുന്നു. ചിത്രീകരണങ്ങളിലും അക്ഷര രൂപകല്പനയിലും കരുണാകരൻ പൂർവ്വഗാമികളിൽ നിന്നു വ്യക്തമായ അകലവും വ്യത്യസ്തതയും പുലർത്തി. അരനൂറ്റാണ്ടിനു ശേഷം നാരായണ ഭട്ടതിരി കരുണ ഡിസൈൻ ചെയ്യുമ്പോൾ വെറുമൊരു പകർത്തലല്ലാതായി അതു് മാറുന്നുണ്ട്. കരുണാകരൻ മലയാള അക്ഷരങ്ങളിൽ കാണിച്ച അതേ സ്വാതന്ത്ര്യം കരുണാകരന്റെ അക്ഷരങ്ങളിൽ ഭട്ടതിരിയും എടുക്കുന്നു. മലയാളം ടൈപോഗ്രഫിയിലെ ഏറ്റവും യുണീക് ആയ ഫോണ്ടായി കരുണ മാറുകയാണ്. ഇന്നിപ്പോൾ ആസ്കിയിലും യൂണികോഡിലും ഉപയോഗത്തിലുള്ള മറ്റെല്ലാ ഫോണ്ടുകൾക്കും ചാർച്ചകൾ കണ്ടെത്താൻ കഴിയും. കരുണയ്ക്കു കഴിയില്ല. ഡൗണ്‍ലോഡ് കണ്ണി: https://sayahna.net/karuna
പൊതു തീം (പ്രമേയം)
2024-2025 അദ്ധ്യയന വർഷം മുതൽ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി. മേളയിലെ ഹൈസ്കൂൾ-ഹയർ സെക്കൻറി-വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മത്സര ഇനങ്ങളിൽ 'രചനയും അവതരണവും' എന്ന ഇനം ഒരു പൊതു തീം (പ്രമേയം) അടിസ്ഥാനമാക്കിയാണ് നടത്തേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്. തദനുസരണം 2024-25 അദ്ധ്യയന വർഷം 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മാറുന്ന സമൂഹവും' എന്ന തീമിനെ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും ഒരു വിഷയം ഐ.ടി. മേളയിലെ 'രചനയും അവതരണവും' എന്ന ഇനത്തിന് എല്ലാ തലങ്ങളിലും നൽകേണ്ടതാണ്.
IT Mela Circular & Guidelines 2022-23
IT Mela IT Quiz Questions 2010-2019
സ്കോറിറ്റ് സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ പതിപ്പ്
പാദവർഷിക പരീക്ഷയുടെ പ്രൊഗ്രസ് കാർഡ് തയ്യാറാക്കുന്നതിനും, ജില്ലാതലം വരെ കുട്ടികളുടെ വിവരങ്ങൾ അറിയിക്കുന്നതിനും, കഴിഞ്ഞ വർഷം മുതൽ നമ്മുടെ ജില്ലയിൽ തയ്യാറാക്കിയ സ്കോറിറ്റ് സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ പതിപ്പ് താഴെ ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. ഉബുണ്ടു 18.04, 22.04 എന്നീ ഓപറേറ്റിംഗ് സിസ്റ്റം ഉള്ള ലാപ്ടോപ്പിൽ / കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും കുട്ടികളുടെ പാദവർഷിക പരീക്ഷാ വിവരങ്ങൾ അതിൽ മാർക്ക് എൻട്രി നടത്തുകയും വേണം.
സോഫ്റ്റവെയർ ലഭിക്കുന്നതിനു ഇവിടെയോ ഇവിടെയോ ക്ലിക് ചെയ്യുക. ഇത് സംബന്ധിച്ചുള്ള ഹെൽപ്പ് ഫയൽ കാണുക.
Subscribe to:
Posts (Atom)