Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

SCOREIT 2

പാദവർഷിക പരീക്ഷയുടെ പ്രൊഗ്രസ് കാർഡ്  തയ്യാറാക്കുന്നതിനും, ജില്ലാതലം വരെ കുട്ടികളുടെ വിവരങ്ങൾ അറിയിക്കുന്നതിനും, കഴിഞ്ഞവർഷം മുതൽ നമ്മുടെ ജില്ലയിൽ തയ്യാറാക്കിയ സ്കോറിറ്റ് സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ പതിപ്പ് ഇമേജിൽ ക്ലിക് ചെയ്യുമ്പോൾ ലങിക്കുന്നതാണ്.  . ഉബുണ്ടു സോഫ്റ്റ്‌വെയർ ഉള്ള ലാപ്ടോപ്പിൽ/ കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും കുട്ടികളുടെ പാദവർഷിക പരീക്ഷാ വിവരങ്ങൾ അതിൽ മാർക്ക് എൻട്രി നടത്തുകയും വേണം. സോഫ്റ്റ‍വെയർ ലഭിക്കുന്നതിനു ഇവിടെ ക്ലിക് ചെയ്യുക.  ഇത് സംബന്ധിച്ചുള്ള ഹെൽപ്പ് ഫയൽ കാണുക. 

സ്വതന്ത്ര വിജ്ഞാനോത്സവം മലപ്പുറത്ത്

പ്രിയരേ, അറിവിന്റെയും നൂതനാശയനിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്ഞാനോത്സവം 2023 എന്ന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയർ ആശയങ്ങളുടെ പ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർവെയർ പ്രചരണവും ലക്ഷ്യം വെച്ചുകൊണ്ടാണ് സർക്കാർ ഈ പരിപാടി സംഘടിപ്പിക്കുന്നത്.  സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗത്തിലൂടെ നിരവധി പ്രവർത്തനങ്ങൾ കൈറ്റിന്റെ പിന്തുണയോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്.

Digital Signature July 2023

      ഈ പാക്കേജും ഉൾപ്പെടുത്തി Digital Signature സോഫ്റ്റ്‍വെയർ പാക്കേജ് അപ്ഡേറ്റ് ചെയ്ത്  kite.kerala.gov.in ന്റെ Downloads ഉൾപ്പെടുത്തിയിട്ടുണ്ട്.  നേരത്തെ ഷെയർ ചെയ്ത  സ്ക്രിപ്റ്റ് ഉപയോഗിച്ചു ഇൻസ്റ്റാൾ ചെയ്ത  പാക്കേജ് അൺ - ഇൻസ്റ്റാൾ ചെയ്യാനുള്ള സ്ക്രിപ്റ്റും ഇതിലുണ്ട്.  HYP2003 എന്ന ടോക്കണാണെങ്കിൽ അതിന് മാത്രമായ ലൈബ്രറി ഫയൽ തന്നെയാണ് ലോഡ് ചെയ്തിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം.

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom