പാദവർഷിക പരീക്ഷയുടെ പ്രൊഗ്രസ് കാർഡ് തയ്യാറാക്കുന്നതിനും, ജില്ലാതലം വരെ കുട്ടികളുടെ വിവരങ്ങൾ അറിയിക്കുന്നതിനും, കഴിഞ്ഞവർഷം മുതൽ നമ്മുടെ ജില്ലയിൽ തയ്യാറാക്കിയ സ്കോറിറ്റ് സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ പതിപ്പ് ഇമേജിൽ ക്ലിക് ചെയ്യുമ്പോൾ ലങിക്കുന്നതാണ്. . ഉബുണ്ടു സോഫ്റ്റ്‌വെയർ ഉള്ള ലാപ്ടോപ്പിൽ/ കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും കുട്ടികളുടെ പാദവർഷിക പരീക്ഷാ വിവരങ്ങൾ അതിൽ മാർക്ക് എൻട്രി നടത്തുകയും വേണം. സോഫ്റ്റവെയർ ലഭിക്കുന്നതിനു ഇവിടെ ക്ലിക് ചെയ്യുക. ഇത് സംബന്ധിച്ചുള്ള ഹെൽപ്പ് ഫയൽ കാണുക.
2023 Scoreit യുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ
1. Scoreit2 ഇൻസ്റ്റാൾ ചെയ്താൽ applications-education എന്ന മെനുവിലാണ് ലഭ്യമാവുക.
2. Install ചെയ്യുമ്പോൾ തടസ്സം നേരിടുന്നു എങ്കിൽ പുതിയ installer ഫയൽ ഉപയോഗിക്കുക
3. Students നെ csv ഉപയോഗിച്ച് add ചെയുമ്പോൾ error വരുന്നുണ്ടെങ്കിൽ csv കൃത്യമായ ഫോർമാറ്റിൽ അല്ലാത്തതു കൊണ്ടാണ്.
4. ഏതെങ്കിലും വിദ്യാർത്ഥിയുടെയോ രക്ഷിതാവിന്റെയോ പേരിൽ comma character വന്നിട്ടുണ്ടെങ്കിൽ error കാണിക്കും. അത് തിരുത്തിയശേഷം കൃത്യമാക്കിയ csv ഫയൽ ഉപയോഗിച്ച് students നെ ചേർക്കുക.
5. ചേർത്തതിനുശേഷം എല്ലാ വിദ്യാർത്ഥികളും ഓരോ ക്ലാസ്സിലും വന്നിട്ടുണ്ട് എന്നു ഉറപ്പു വരുത്തുക.
6. വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നമ്പർ നൽകുന്നത് സ്കോർ ചേർക്കുന്നത് എളുപ്പമാക്കും.
7. ഇത്രയും കാര്യങ്ങൾ ചെയ്ത ശേഷം മാത്രം first term exam 23-24 add ചെയ്യുക. Exam add ചെയ്ത ശേഷം class നമ്പർ ചേർത്തതുകൊണ്ട് പ്രയോജനം ഇല്ല.
8. ഒന്നിലധികം കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നു എങ്കിൽ main കമ്പ്യൂട്ടറിൽ (server) മേൽ സൂചിപ്പിച്ച കാര്യങ്ങൾ ചെയ്തതിനു ശേഷം മാത്രമേ export settings എടുത്ത് മറ്റു കമ്പ്യൂട്ടറുകളിൽ import ചെയ്യാവൂ.
9. മറ്റ് കമ്പ്യൂട്ടറുകളിൽ സ്കോർ entry പൂർത്തിയാക്കിയശേഷം export സ്കോർ ചെയ്ത് ലഭിക്കുന്ന csv main കമ്പ്യൂട്ടർലേക്ക് import സ്കോർ option വഴി ചേർക്കുക.
10. Progress card എടുക്കുന്നതിനു മുമ്പ് Number of working days ചേർക്കുക. Progress കാർഡിൽ എംബ്ലം ആവശ്യമില്ലെങ്കിൽ use emblem option untick ചെയ്യുക..
11. Final export option വഴി ലഭിക്കുന്ന csv ഫയൽ ആണ് AEO/DEO ഓഫീസുകളിലേക്ക് അയച്ചു കൊടുക്കേണ്ടത്.
12. Final export ചെയ്യുമ്പോൾ ഏതെങ്കിലും score enter ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ കാണിക്കും. Score entry പൂർത്തിയാക്കിയ ശേഷം മാത്രം final export ചെയ്യുക.