Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

ടെർമിനലിൽ പാസ്‍വേഡ് നൽകുമ്പോൾ കാണാം

ടെർമിനലിൽ പാസ്‍വേഡ് നൽകുമ്പോൾ കാണുന്നില്ലേ.... 
 ******** എന്നെങ്കിലും കാണണമോ?
open terminal
type sudo visudo enter password
find defaults   env resetenv reset,
pwfeedback എന്നാക്കി മാറ്റുക,ctrl+o കൊടുത്താൽ save ചെയ്യാൻ ചോദിക്കും. enter നൽകി സേവ് ചെയ്യുക.
exit or ctrl+xclose and reopen terminaljust test with sudo comment...
ഇഷ്ടമായില്ലെങ്കിൽ defaults   env reset എന്നു തന്നെയാക്കി മാറ്റുക.

സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കാൻ

Module 6 - ൽ അവസാന ദിവസങ്ങളിൽ സ്കൂൾവിക്കിയിലും സമഗ്രയിലും അക്കൗണ്ട് സൃഷ്ടിക്കാൻ  പഠിതാക്കളിൽ  ഭൂരിഭാഗവും ശ്രമിക്കുന്നതായി കാണാം. കഴിഞ്ഞ ബാച്ചിൽ അവസാന ദിവസം മാത്രം 1754 പേർ സ്കൂൾവിക്കി രജിസ്ട്രേഷൻ എടുത്തു. ഇത് കൂടാതെ മൂവായിരത്തിലധികം പേർ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുകയും പേജിൽ എഡിറ്റിങ്ങ് നടത്തുകയും ചെയ്യുമ്പോൾ  സെർവർ  സ്ലോ ആവുന്നുണ്ട്.  അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ EMail  കൺഫർമേഷൻ കൂടി ആവശ്യമായതിനാൽ അവസാന മണിക്കൂറിലെ തിരക്ക് പ്രശ്നമാവാം. മോഡ്യൂളിൽ മാറ്റമൊന്നും ഉണ്ടായിരിക്കുന്നതല്ല, എന്നാൽ, സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കുന്ന പ്രക്രിയ എങ്കിലും മുൻകൂട്ടി ചെയ്താൽ അവസാന മണിക്കൂറിലെ Traffic Jam കുറെയെങ്കിലും പരിഹരിക്കാം. ഇതിന് പഠിതാക്കൾക്ക് അറിയിപ്പ് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തുന്നു.  Invite Link വഴി അംഗങ്ങളെ ചേർക്കുവാൻ സാധിക്കുന്നു.

സ്കൂൾ കലാമേള അപ്പ്ലിക്കേഷൻ ആരവം

സ്കൂൾ കലാമേള നടത്തിപ്പിനു സഹായകമായ ഒരു അപ്പ്ലിക്കേഷൻ ആണ് ആരവം. പാർട്ടിസിപ്പന്റ് കാർഡ്, സ്റ്റേജ് റിപ്പോർട്സ്, ജഡ്ജസ് ഷീറ്റ്സ്, കൺസോളിഡേറ്റഡ് സ്കോർ ഷീറ്റ് , സർട്ടിഫിക്കറ്റ് എന്നിവ പ്രിന്റ് എടുക്കുന്നതിനും സ്റ്റേജ് മാനേജ്‌മന്റ്, സ്കോർ എൻട്രി, റിസൾട്ട് പബ്ലിഷിംഗ് എന്നീ കാര്യങ്ങൾക്കുമുള്ള ഓപ്ഷനുകൾ ഈ സോഫ്ട്‍വെയറിൽ ലഭ്യമാണ് .  
sudo apt install gmela


ഐ ടി മേള ശാരിക

ഐ ടി മേളയുടെ മലയാളം ടൈപ്പിംഗ്‌ മത്സരത്തിനായുള്ള സോഫ്റ്റ്‌വെയർ ഇപ്പോൾ തന്നെ പരിശീലിച്ചു തുടങ്ങാം.

sudo add-apt-repository ppa:shajick/shaboard
sudo apt install speedtest
To get sh file Click here

SCOREIT 2

പാദവർഷിക പരീക്ഷയുടെ പ്രൊഗ്രസ് കാർഡ്  തയ്യാറാക്കുന്നതിനും, ജില്ലാതലം വരെ കുട്ടികളുടെ വിവരങ്ങൾ അറിയിക്കുന്നതിനും, കഴിഞ്ഞവർഷം മുതൽ നമ്മുടെ ജില്ലയിൽ തയ്യാറാക്കിയ സ്കോറിറ്റ് സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ പതിപ്പ് ഇമേജിൽ ക്ലിക് ചെയ്യുമ്പോൾ ലങിക്കുന്നതാണ്.  . ഉബുണ്ടു സോഫ്റ്റ്‌വെയർ ഉള്ള ലാപ്ടോപ്പിൽ/ കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും കുട്ടികളുടെ പാദവർഷിക പരീക്ഷാ വിവരങ്ങൾ അതിൽ മാർക്ക് എൻട്രി നടത്തുകയും വേണം. സോഫ്റ്റ‍വെയർ ലഭിക്കുന്നതിനു ഇവിടെ ക്ലിക് ചെയ്യുക.  ഇത് സംബന്ധിച്ചുള്ള ഹെൽപ്പ് ഫയൽ കാണുക. 

സ്വതന്ത്ര വിജ്ഞാനോത്സവം മലപ്പുറത്ത്

പ്രിയരേ, അറിവിന്റെയും നൂതനാശയനിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്ഞാനോത്സവം 2023 എന്ന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയർ ആശയങ്ങളുടെ പ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർവെയർ പ്രചരണവും ലക്ഷ്യം വെച്ചുകൊണ്ടാണ് സർക്കാർ ഈ പരിപാടി സംഘടിപ്പിക്കുന്നത്.  സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗത്തിലൂടെ നിരവധി പ്രവർത്തനങ്ങൾ കൈറ്റിന്റെ പിന്തുണയോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്.

Digital Signature July 2023

      ഈ പാക്കേജും ഉൾപ്പെടുത്തി Digital Signature സോഫ്റ്റ്‍വെയർ പാക്കേജ് അപ്ഡേറ്റ് ചെയ്ത്  kite.kerala.gov.in ന്റെ Downloads ഉൾപ്പെടുത്തിയിട്ടുണ്ട്.  നേരത്തെ ഷെയർ ചെയ്ത  സ്ക്രിപ്റ്റ് ഉപയോഗിച്ചു ഇൻസ്റ്റാൾ ചെയ്ത  പാക്കേജ് അൺ - ഇൻസ്റ്റാൾ ചെയ്യാനുള്ള സ്ക്രിപ്റ്റും ഇതിലുണ്ട്.  HYP2003 എന്ന ടോക്കണാണെങ്കിൽ അതിന് മാത്രമായ ലൈബ്രറി ഫയൽ തന്നെയാണ് ലോഡ് ചെയ്തിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം.

Kdenlive 20.08-ഇൻസ്റ്റാൾ

     Ubuntu 18.04ൽ ഇൻസ്റ്റാൾ ചെയ്യുന്നതിനാണ് ഈ സോഫ്റ്റ്‍വെയർ തയ്യാറാക്കിയിരിക്കുന്നത്.  Kdenlive 20.08 – ഇൻസ്റ്റാൾ എന്ന ലിങ്കിൽനിന്നും Kdenlive_20.08 എന്ന പാക്കേജ് ഡൗൺലോഡ് ചെയ്യാം.

Batch 12 KOOL 15.07.2023 മുതല്‍

പ്രൊബേഷൻ പൂര്‍ത്തിയാക്കേണ്ട അധ്യാപകര്‍ക്കുവേണ്ടി കൈറ്റ്‌ തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുള്ള അടിസ്ഥാന ഐ.സി.ടി പരിശീലനത്തിന്റെ പുതിയ ബാച്ച്‌  (KOOL Batch 12) പരിശീലനത്തിനായി സമഗ്ര പോര്‍ട്ടലില്‍ 17.06.2023 മുതല്‍ 24.06.2023 വരെ രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം 15.07.2023 മുതല്‍ ആരംഭിക്കുന്നതാണ്‌.

എം.ടി. സമ്മിറ്റ്

കൈറ്റ് മാസ്റ്റർടെയിനർമാരുടെയും മറ്റു ജീവനക്കാരുടെയും വാർഷിക യോഗം 2023 ഏപ്രിൽ 23, 24, 25 തീയ്യതികളിൽ മൂന്നാറിൽ നടക്കുന്നതിനാൽ ആ ദിവസങ്ങളിൽ കൈറ്റ് മലപ്പുറം ജില്ലാ ഓഫീസിന് അവധിയായിരിക്കും.

ACER Travelmate / ITI Smash /Infinix

ഹൈടെക് / വിദ്യകിരണം പദ്ധതികളുടെ ഭാഗമായി വിതരണം ചെയ്തിട്ടുള്ള ACER Travelmate P214-53 ലാപ്‍ടോപ്പുകളിലും ITI Smash (ITI-ITIB11LCE) ലാപ്‍ടോപ്പുകളിലും നിലവിൽ KITE GNU-Linux 20.04 preinstalled ആയിട്ടുള്ളത്. സ്കൂളിലെ IT Textbook ലെ പ്രവർത്തനങ്ങൾ ചെയ്യുന്നതുനായി KITE GNU-Linux 18.04 ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.  ചുവടെയുള്ള ലിങ്കിൽ നിന്ന് KITE GNU-Linux 18.04 ഒ. എസ്. ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

Download : KITE GNU-Linux 18.04.5

ITI Smash laptop ൽ ചുവടെയുള്ള ലിങ്കിൽ നിന്ന് Drivers ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.

Download : Audio and wifi Drivers for ITI Smash laptop 

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom