സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ അംഗങ്ങൾ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി വ്യക്തിഗത ഗ്രൂപ്പ് അസൈൻമെന്റുകൾ തയ്യാറാക്കി സമർപ്പിക്കണമെന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ മാർഗനിർദ്ദേശത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ അംഗങ്ങളും അവർക്ക് താല്പര്യമുള്ള മേഖലകളിൽ (അനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്/റാസ്പ്ബറി പൈറോബോട്ടിക്സ്) ഒരു വ്യക്തിഗത അസൈൻമെന്റും ഒരു ഗ്രൂപ്പ് അസൈൻമെന്റും തയ്യാറാക്കി ചുവടെ ചേർത്തിരിക്കുന്ന മാർഗനിർദേശങ്ങൾക്കനുസരണം സമർപ്പിക്കേണ്ടതാണ്< 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അസൈൻമെന്റ് സമർപ്പണം 2022 സെപ്റ്റംബർ 20-
ശബരീഷ് അനുസ്മരണ പ്രഭാഷണം
ശബരീഷ് സ്മാരക ട്രസ്റ്റ് മലപ്പുറം കൈറ്റിന്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ശബരീഷ് അനുസ്മരണ പ്രഭാഷണം (2022 ഓഗസ്റ്റ് 13) ഉച്ചക്ക് ശേഷം 3 മണി മുതൽ മലപ്പുറം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടന്നു. കോവിഡാനന്തര കാലത്തെ എഡ്യുടെക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കൈറ്റ് സിഇഒ ശ്രീ കെ അൻവർ സാദത്ത് ആണ് അനുസ്മരണ പ്രഭാഷണ സീരീസ് ഉദ്ഘാടനം ചെയ്തു. വീഡിയോ
Subscribe to:
Posts (Atom)