വിദ്യാലയത്തിൽ ഐടി ഓഡിറ്റ് & സർവ്വേ നടക്കുന്നതിനാൽ
1) സ്റ്റോക്ക് രജിസ്റ്റർ,
2) വിതരണ രജിസ്റ്റർ,
3) പരാതി പരിഹാര രജിസ്റ്റർ,
4) ഐടി ഉപദേശകസമതി രേഖകൾ (HS, HSS ) തുടങ്ങിയവയും ലിറ്റിൽ കൈറ്റ്സ് രേഖകളും, ഹൈടക് / ഹൈടെക് ലാബ് പദ്ധതി പ്രകാരം ലഭ്യമാക്കിയ ഉപകരണങ്ങൾ (Laptop , Projector, Speaker - for LP, UP), (Laptop , Projector, Speaker, Camera, Webcam, Printer, TV - For HS, HSS),
ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, നെറ്റ് വർക് - ഇന്റർനെറ്റ് സംവിധാനങ്ങൾ എന്നിവയും സ്കൂൾവിക്കി പേജും കൈറ്റിനു പരിശോധിക്കേണ്ടതുണ്ട്. രേഖകൾ അപ്‍ഡേറ്റു ചെയ്തു വെക്കുമല്ലോ.
(ഐ ടി സർവേ &ഓഡിറ്റ് സബ്മിറ്റു ചെയ്ത പ്രിന്റൗട്ട് ഓഡിറ്റ് ഉദ്യോഗസ്ഥർക്ക് ആദ്യം നൽകുക. ഏതെങ്കിലും ഡാറ്റയിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ നടത്തുന്നതിനു കഴിയും.)
ഐടി ഓഡിറ്റ് & സർവ്വേ
ലിറ്റിൽ കൈറ്റ്സ് 2021 – 24 ബാച് നിർദേശങ്ങൾ
ലിറ്റിൽ കൈറ്റ്സ്’ നിലവിൽ യൂണിറ്റില്ലാത്ത സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ‘ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ യൂണിറ്റുകളിലേയ്ക്കും 2021 – 24 ബാച്ചിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും കൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈറ്റ് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ ഇവിടെ വായിക്കാം.
നിലവില്‍ യൂണിറ്റ് ഉള്ള സ്കൂളുകള്‍ ചെയ്യേണ്ടത്
ഫസ്റ്റ്ബെല്‍" ഓഡിയോ ബുക്കുകള്‍ 2022
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകളാണ് firstbell.kite.kerala.gov.in പോര്‍ട്ടലില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കിയത്. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരിച്ചു.