കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോവർ പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായിരിക്കുന്നു. എന്നാല്‍ ഈ പരിശീലനത്തിന് ഒരു പ്രത്യേകതയുണ്ട്, പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പരിശീലനം.
അക്ഷരവൃക്ഷം - അവധിക്കാല സർഗ്ഗസൃഷ്ടികൾക്കൊരിടം
ലോക്ഡൗൺ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു.
അവധിക്കാല സന്തോഷങ്ങൾ
ബഹു. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. രവീന്ദ്രനാഥ് കുട്ടികളോടു പറയുന്നു. സ്കൂളുകളൊക്കെ അടച്ചു. നിങ്ങൾ 45 ലക്ഷം കുട്ടികൾ ഇപ്പോൾ വീടുകൾക്കുള്ളിൽ തന്നെ കഴിയുകയാണ്. അവധിക്കാലമാണെങ്കിലും പുറത്തിറങ്ങാൻ പാടില്ല. കൊറോണ വൈറസിനെതിരെ വലിയൊരു യുദ്ധത്തിലാണ് നാമിപ്പോൾ. നിങ്ങളേയും കുടുംബാംഗങ്ങളേയും സം രക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നിങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശ്രമദിനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണം.
Subscribe to:
Posts (Atom)