ഐ.ടി@സ്‍കൂൾ ഗ്നു/ലിനക്സ് 18.04 ല്‍ ചില്ലക്ഷരങ്ങളുടെ ഇൻപുട്ട് രീതിയിൽ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നത് അറിയാമല്ലോ. അഞ്ച് വർഷം മുൻപ് തന്നെ ഈ കീബോർഡ് നിലവിൽ വന്നിട്ടുണ്ടെങ്കിലും പാഠപുസ്തക പരിഷ്ക്കരണത്തോടൊപ്പം മാത്രം പുതിയ മാറ്റങ്ങൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉള്‍പ്പെടുത്താന്‍ നമുക്ക് സാധിക്കുകയുള്ളൂ എന്നതിനാലാണ് ഈ മാറ്റം ഉൾപ്പെടുത്താൻ നാം വൈകിയത്. മലയാളം കമ്പ്യൂട്ടിങ് രംഗത്ത് പഴയതെങ്കിലും വളരെ പ്രധാനമായ ഈ മാറ്റത്തെക്കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ് ഇവിടെ. ചിലർക്കെങ്കിലും ഇത് പുതിയ അറിവുമായിരിക്കാം.
സംസ്ഥാന സഹവാസ ക്യാമ്പിലേക്കു യോഗ്യത നേടിയവര്‍
പറവണ്ണയില്‍
വെച്ച് നടന്ന ലിറ്റിൽ
കൈറ്റ്സ്‍ന്റെ ദ്വിദിന
മലപ്പുറം ജില്ലാതല സഹവാസ
ക്യാമ്പിൽ പങ്കെടുത്ത് ഉയർന്ന
നിലവാരം കാഴ്ചവെച്ച അംഗങ്ങളിൽ
നിന്നും സംസ്ഥാനതല സഹവാസ
ക്യാമ്പിലേക്ക് യോഗ്യത
നേടിയവർക്കുള്ള ഗ്രൂമിങ്
13
- 3 - 19 ബുധനാഴ്ച
10.00
മണിക്ക്
കൈറ്റ്-മലപ്പുറ്റം
ജില്ലാ കേന്ദ്രത്തിൽ വെച്ച്
നടക്കുന്നതാണ്.
തിരഞ്ഞെടുക്കപ്പെട്ട
വിദ്യാർത്ഥികൾ 13/03/2019
ബുധനാഴ്ച
രാവിലെ പത്തുമണിക്ക് KITE
ജില്ലാ
ഓഫീസിൽ Pen
drive (32GB Preferable) അല്ലെങ്കിൽ
External
Hard disc, ലാപ്ടോപ്പ്,
കുട്ടികളുടെ
പേപ്പറിൽ എഴുതിതയ്യാറാക്കിയ
ആശയങ്ങൾ എന്നിവയുമായി
കൃത്യസമയത്ത് എത്തിച്ചേരുന്നതിനുള്ള
നിർദ്ദേശങ്ങൾ സ്കൂളധികൃതര്‍
നൽകണമെന്ന് അപേക്ഷിക്കുന്നു.
Subscribe to:
Posts (Atom)