Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

നെറ്റ് കണക്ഷനില്ലാതെ സമഗ്ര എങ്ങനെ ക്ലാസ് റൂമില്‍ ഉപയോഗിക്കാം ?

വളരെ ലളിതമാണിത്.
ഒഴിവ് സമയത്ത് ഐ.റ്റി.ലാബിലോ, വീട്ടിലോ ഇരുന്ന് അല്പം മെനക്കെട്ടാല്‍ സംഗതി സാധ്യമാവും.

Step 1

നമ്മുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

Step 2.

Teacher plan ല്‍ നാം ഇപ്പോള്‍
ക്ലാസില്‍ എടുക്കുന്ന യൂണിറ്റിലെ L.O തെരഞ്ഞെടുത്തശേഷം
സൂക്ഷ്മതലാസൂത്രണത്തിന്റെ ചുവട്ടില്‍ ഉള്ള
Download plan offline ക്ലിക്ക് ചെയ്യുക.
പുതിയ ജാലകം തുറന്ന് വരുമ്പോള്‍ Save file എന്ന option ക്ലിക്ക് ചെയ്യുക.

ഫയല്‍ സേവ് ചെയ്യപ്പെടുന്നതു വരെ കാത്തിരിക്കുക.

Step 3.

സേവ് ചെയ്യപ്പെട്ട zip ഫയല്‍ Places --> downloads ല്‍ കിടക്കുന്നുണ്ടാവും.
( samagra_45670.zip എന്നോ മറ്റോ ആയിരിക്കും ഫോള്‍ഡറിന്റെ പേര്.)

അതിനെ unzip ചെയ്യുക. ഇതിനായി ആ ഫോള്‍ഡര്‍ right click ചെയ്ത്,
Extract here എന്നത് ക്ലിക്ക് ചെയ്യുക.

Step 4.

നമ്മുടെ ഫോള്‍ഡര്‍ unzip ചെയ്യപ്പെട്ട്, ആദ്യത്തെ അതേപേരില്‍ത്തന്നെ തെളിഞ്ഞുവരുന്നു. ഈ ഫോള്‍ഡറിനെ തിരിച്ചറിയാന്‍ പാകത്തിന് rename ചെയ്യുക

( Dalton theory, Rutherford,
Che.9.cha1.4    ഇങ്ങനെ അര്‍ത്ഥവത്തായി നാമകരണം ചെയ്യണം. )

ഇത്തരത്തില്‍ ഓരോ പ്ലാനും download ചെയ്ത്, unzip ചെയ്ത്, പേരിട്ട് ക്രമപ്പെടുത്തി നമ്മുടെ ലാപ് / പെന്‍ഡ്രൈവില്‍ ശേഖരിക്കുക. ഒരു L.Oയില്‍ത്തന്നെ ചിലപ്പോള്‍ ഒന്നിലധികം പ്ലാനുകള്‍ കണ്ടേക്കാം. ഓരോന്നും download ചെയ്യണം.

Step 5.

ക്ലാസില്‍ ചെന്നാല്‍ lap topല്‍ ഇന്ന് പഠിപ്പിക്കുന്ന പാഠഭാഗത്തിന്റെ ഫോള്‍ഡര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഫോള്‍ഡര്‍  തുറക്കുക.

ഇവിടെ 7 ഫയലുകള്‍ കാണാം.
ഇതില്‍ index.html എന്നതില്‍ double click ചെയ്താല്‍ സമഗ്രയുടെ offline page തുറന്ന് വരും.
(ഇത് സമഗ്രയുടെ ഒരു
mini version ആണ്.)

സ്ക്രീനില്‍ ഇടതുവശത്ത് ആ ക്ലാസില്‍  വേണ്ട റിസോഴ്സുകള്‍ ഉണ്ടാകും..
ധൈര്യമായി ഉപയോഗിക്കാം..

ആശംസകള്‍...

ടീം സമഗ്ര .
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom