SSLC IT Practical പരീക്ഷ ഫെബ്രുവരി 22ന്
ആരംഭിക്കുകയാണല്ലോ, പരീക്ഷക്ക് മുന്നോടിയായി വിവിധ ഫോമുകള്‍
തയ്യാറാക്കുന്നതിനും ലാബുകള്‍ സജ്ജീകരിക്കുന്നതിനുമായി മുമ്പ്
പ്രസിദ്ധീകരിച്ച സ്‌പ്രെഡ്ഷീറ്റ് മാതൃക പരിഷ്കരിച്ച് അവതരിപ്പിക്കുകയാണ്.
2016ല്‍ ശ്രീ സുഷേണ്‍ മാഷ് തയ്യാറാക്കിയ മാതൃകാ ഫോം പരിഷ്‌കരിച്ചതാണ്
ഇത്. ഇതിലെ ഡേറ്റാ പേജിലെ പച്ച കള്ളികളില്‍ അടിസ്ഥാന വിവരങ്ങള്‍
നല്‍കിയാല്‍ തുടര്‍ന്നുള്ള P3, P4, P5, P7 എന്നീ ഷീറ്റുകളില്‍ നിന്നും
പ്രസ്തുത ഫോമുകള്‍ പ്രിന്റ് എടുക്കാവുന്നതാണ്. 1000 കുട്ടികള്‍ വരെയുള്ള
വിദ്യാലയങ്ങള്‍ക്ക് തയ്യാറാക്കിയതിനാല്‍ പ്രിന്റ് എടുക്കുമ്പോള്‍ പ്രിവ്യൂ
നോക്കി ആവശ്യമായ ഷീറ്റുകള്‍ മാത്രം എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. courtesy SITC Forum
Click Here to Download IT Practical Forms
Click here for Notice for Practical
Click here for the Directions to Children Before Exam