അരീക്കോട്, കൊണ്ടോട്ടി, കിഴിശ്ശേരി ഉപജില്ലകളിലെ യുപി
അദ്ധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ക്ലിയറന്‍സ് കോഴ്സ് ാദ്യ ഘട്ടം ഒക്ടോബര്‍ ഒന്നിന്
അരീക്കോട് ബിആര്‍സിയില്‍ വെച്ച്. പരിശീലത്തിനു വരുമ്പോള്‍ ഐസിടി
പരിശീലത്തിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സര്‍വീസ് സര്‍ട്ടിഫിക്കറ്റും
(School Code, Name of School, Name of Teacher, PEN, Mobile Number, Category, Date of Joining in present category…) കൊണ്ടുവരേണ്ടതാണ്.
നേരത്തേ പേര് നല്‍കാത്തവരോ മുമ്പ് 4 ദിവസത്തെ പരിശീലനത്തില്‍
പങ്കെടുക്കാത്തവരോ ഈ ബാച്ചില്‍ പങ്കെടുക്കേണ്ടതില്ല. അവര്‍ക്കുള്ള ബാച്ച്
പിന്നീട് അറിയിക്കുന്നതാണ്. പരിശീനത്തിനു ലാപ്ടോപ്പ്, ചാര്‍ജര്‍,
എക്സ്റ്റന്‍ഷന്‍ കോഡു്, ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട്ഫോണ്‍, ഡാറ്റ
കേബിള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്. സമയം 9.30 മുതല്‍ 5.00 വരെ. മറ്റു ഉപജില്ലയിലുള്ളവര്‍ക്കുള്ള പരിശീലനം അതതുകേന്ദ്രങ്ങളില്‍ നടക്കും.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ രണ്ടിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കും. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും, ഓഫീസ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമായ പാക്കേജുകള്‍, മള്‍ട്ടിമീഡിയാ സോഫറ്റ്‌വെയറുകള്‍, ഗ്രാഫിക്‌സ്, വീഡിയോ-ഓഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സോഫറ്റ്‌വെയറുകള്‍, വിദ്യാഭ്യാസ സോഫറ്റ്‌വെയറുകള്‍, പ്രോഗ്രാമിങ് ടൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സഞ്ചയമാണ് ലഭ്യമാക്കുന്നത്. ഉടമസ്ഥാവകാശമുള്ള സോഫറ്റ്‌വെയറുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Computer Education made compulsory for declaration of probation of teachers - KER amendment G.O.(P)No.308/13/G.Edn Dt. 27/11/2013
The Kerala Education Rules, 1950, in chapter XIV, in sub rule (a) of
rule 6, after the opening sentence “The teachers appointed under rule 3
shall be on probation for a total period of one year on duty within a
continuous period of two years”, the following sentence shall be
inserted namely:- “Such teachers shall, within the period of probation,
pass short term computer course having a duration of not less than 45
hours approved by the Government if they have not already acquired such
or higher qualification.
ദ്വിദിന മാനേജ്‌മെന്റ് പരിശീലനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളിലെ എല്‍.പി., യു.പി. പ്രഥമാധ്യാപകര്‍ക്കുളള ദ്വിദിന മാനേജ്‌മെന്റ് പരിശീലനം സെപ്തംബര്‍ 22,23 ഒക്ടോബര്‍ 5,6 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ എല്ലാ ഉപദില്ലകളിലും നടത്തുന്നു. കെ.ഇ.ആര്‍., കെ.എസ്.ആര്‍., ഫിനാന്‍സ് മാനേജ്‌മെന്റ്, സ്റ്റോര്‍ പര്‍ച്ചേയ്‌സിങ്, സ്‌കൂള്‍ വികസന പദ്ധതിയും വിദ്യാലയാസൂത്രണവും, അക്കാദമിക മികവുകള്‍, ഐ.സി.ടി യും ഇ-ഗവേണന്‍സും, പ്രഥമാധ്യാപകന്റെ കടമകളും ചുമതലകളും, നേതൃഗുണങ്ങളും സ്ട്രസ് മാനേജ്‌മെന്റും, സ്‌കൂള്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാല്യൂവേഷന്‍, ഐ.ടി എനേബ്ള്‍ഡ് ക്ലാസ് റൂം മാനേജ്മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടൈം മാനേജ്‌മെന്റ് എന്നിവ മാനേജ്‌മെന്റ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതത് വിഷയങ്ങളിലെ വിദഗ്ദ്ധര്‍ ക്ലാസെടുക്കും.
SLI/GIS Backlog Entry to VISWAS Site
Click Here for Viswas Online Portal
പ്രാരംഭമായി ഓരോ ഓഫീസും Insurance Departmentന്റെ VISWAS
എന്ന സൈറ്റില്‍ New User ആയി Sign Up ചെയ്ത് Username , Password ഇവ
കരസ്ഥമാക്കണം . ഓരോ ഓഫീസിലയും പത്ത് അക്ക DDO Code ആയിരിക്കും Username.
പുതിയ ജീവനക്കാരെ രജിസ്റ്റര്‍ ചെയ്യുന്നതിനും ക്ലെയിമുകള്‍
പിന്‍വലിക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്. ഈ പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുന്നതിനുള്ള Helpfile ഇവിടെ.
ഓണ്‍ലൈന്‍ Backlog Entry നടത്തുന്നതിന് മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കേണ്ട വസ്തുതകളും ചുവടെ ചേര്‍ക്കുന്നു.
Subscribe to:
Posts (Atom)