Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

ഐ റ്റി ഇന്ഫ്ര രംഗത്തെ സഹായിക്കുന്ന ഒരു വീഡിയോ പഠന പദ്ധതി.

IT fundamentals
       ഐ ടി പരിശീലന രംഗത്ത് കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ ആയി പ്രവർത്തിക്കുന്ന കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഈ പഠന പദ്ധതി തയ്യാറാക്കുന്നത് . കൊറോണ യുടെ CEO യും ടെക് കമ്മ്യൂണിറ്റി പ്രവർത്തകനും പരിശീലകനും ആയ ശ്രീ ശ്യാംലാൽ ടി പുഷ്പൻ  ആണ് ഈ വീഡിയോ പഠന പരമ്പരയുടെ പരിശീലകൻ. നിങ്ങളുടെ കമ്പ്യൂട്ടർ ,ടാബ്ലെറ്റ് , മൊബൈൽ എന്നിവയിൽ ഏതു വഴിയും സൌജന്യം ആയി ഈ പരിശീലന പദ്ധതിയുടെ ഭാഗം ആകാം . ഒരു ദിവസം ഒരു വീഡിയോ എന്ന ക്രമത്തിൽ ഈ പേജ് അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ്.  click here

SITC മാര്‍ക്കുള്ള പരിശീലനം നിര്‍ദ്ദേശങ്ങള്‍.

SITC മാര്‍ക്കുള്ള പരിശീലനത്തില്‍ അവതരിപ്പിച്ച വിവിധ വിഷയങ്ങള്‍ സംഗ്രഹിച്ച്  തയ്യാറാക്കി നല്‍കിയിരിക്കുന്നത് മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ ശ്രീ ലാലാണ്.
ഹൈടെക്ക് സ്കൂള്‍ പദ്ധതി
      സംസ്ഥാനത്തെ എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സര്‍ക്കാര്‍ /എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളെ ഹൈടെക്ക് ആക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത് . ഐ ടി @സ്കൂളിന്റെ നേതൃത്വത്തില്‍ ഇതിനുള്ള പ്രാരംഭ പര്വര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പ്രാഥമിത സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോര്‍ഡ്. LCD Projector, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാനസൗര്യങ്ങള്‍ ഉരുക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈടെക്ക് സ്കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളും മറ്റ് വിശദാംശങ്ങളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളില്‍ നടത്തുന്ന രണ്ടാം ഘട്ട സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ (HS/HSS വിഭാഗങ്ങള്‍ ) ഓണ്‍ലൈനായി ജൂലൈ 13നകം പൂര്‍ത്തീകരിക്കേണ്ടതാണ്.

LBP 2900B now OK

  LBP 2900B പ്രിന്ററുകളുടെ ഇന്‍സ്ററളേഷന്‍ ഇപ്പോള്‍ സാധ്യമായിരിക്കുന്നു. ഇവിടെ നിന്നും ഡൗണ്‍ലോഡു ചെയ്ത ടാര്‍ ഫയല്‍ എക്സ്ട്രാക്റ്റു ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. system settings ല്‍ printer ല്‍ റീസ്റ്റാര്‍ട്ടിനു ശേഷം വന്ന LBP2900-2 ഡിസേബ്ള്‍ ചെയ്യുക. പ്രിന്റര്‍ ഉപയോഗിക്കുമ്പോള്‍ മറ്റ് യു.എസ്. ബി. ഉപകരണങ്ങള്‍ പോര്‍ട്ടിലില്ലെന്നു ഉറപ്പുവരുത്തുക.

എപ്‌സണ്‍ ഇങ്ക് ജെറ്റ് പ്രിന്ററുകള്‍ക്കായി ലിനക്‌സ് ഡ്രൈവറുകള്‍

Epson L3110 printer Ubuntu driver

Abdul Hakkim CP, Muhammed Chavikadan MTമാർ ഷെയർചെയ്ത ലിങ്ക് ഇവിടെ നൽകിയിരിക്കുന്നു.
Update synaptic first. install driver. Switch on printer and add. Automatically detect driver and ready for printing.

എപ്‌സണ്‍ ഇങ്ക് ജെറ്റ് പ്രിന്ററുകള്‍ക്കാവശ്യമായ ലിനക്‌സ് ഡ്രൈവറുകള്‍ താഴെ നല്‍കിയ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

https://www.dropbox.com/s/2c5my30coscmodu/epson-inkjet-printer-201401w_1.0.0-1lsb3.2_i386.deb?dl=0

Supporting printers are
Epson L456 L455 L366 L365 L362 L360 L312 L310 L222 L220 L132 L130
If error messages are shown during installation
Eg: "dependencies are not satisfy"
Then you have to do 2 things
1. Reload the synaptic package manager(Application - system tools - Administration - synaptic package manager)
2.open terminal and type the following command
        sudo apt-get update
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom