2024 സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്കൂൾപോൾ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ധാരാളം പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർത്തുകൊണ്ട് ഏറ്റവും എളുപ്പമാക്കിയിട്ടുണ്ട്.
Ubuntu Operating System ല്‍ സ്കൂൾ പാര്‍ലമെന്റ് ഇലക്ഷൻ ഡിജിറ്റൽ ആയി നടത്താനുള്ള സോഫ്റ്റ്വെയർ ഇന്‍സ്റ്റാൾ ചെയ്യുന്ന വിധം:
ഇവിടെ ക്ലിക് ചെയ്തു ലഭിക്കുന്ന zip ഫയലിനു മേൽ റൈറ്റ് ക്ലിക് ചെയ്തു ലഭിക്കുന്ന extract here ഉപയോഗിച്ചു ഫോൾഡർ ആക്കി മാറ്റുക. ലഭിക്കുന്ന schoollpoll_install.sh എന്ന ഫയൽ ഇന്റർനെറ്റു കണക്ടുു ചെയ്തു എന്നുറപ്പാക്കിയ ഷേഷം മാത്രം ഡബിൾ ക്ലിക് ചെയ്തു run in terminal വഴി ഇൻസ്റ്റളേഷൻ പൂർത്തിയാക്കുുക. (ubuntu 22.04ൽ ആണെങ്കിൽ run) (പാസ്വേഡ് ചോദിക്കുമ്പോൾ സിസ്റ്റം പാസ്വേഡ് നല്‍കുക). ഇൻസ്റ്റളേഷൻ പൂർത്തിയാക്കിയ ശേഷം നിർബന്ധമായും റീസ്റ്റാർട്ടു ചെയ്യുക.
ഇന്സ്റ്റലേഷന് പൂര്‍ത്തിയായ ശേഷം Application>Education>School parliament election എന്ന ക്രമത്തിൽ സോഫ്റ്റ്വെയർ തുറക്കാം. Help എന്ന മെനുവില്‍ സോഫ്റ്റ്വെയർ പ്രവര്‍ത്തിപ്പിക്കുന്ന വിധം വിശദീകരിച്ചിട്ടുണ്ട്.