സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്കൂളുകളിലെ c 'ഹായ് സ്കൂള്‍കുട്ടിക്കൂട്ടം' അംഗങ്ങളെ ഉള്‍പ്പെടുത്തി ഓണാവധിക്ക് ദ്വിദിന ക്യാമ്പ് നടത്തും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അനിമേഷന്‍, ഇലക്ട്രോണിക്സ്, ഹാര്ഡ്വേര്, സൈബര്‍ സുരക്ഷ, മലയാളം കംപ്യൂട്ടിങ് എന്നിങ്ങനെ അഞ്ചുമേഖലകളില്‍ വിദഗ്ധപരിശീലനം നല്‍കും. സെപ്റ്റംബര്‍ ഏഴുമുതല്‍ 10 വരെ 1531 കേന്ദ്രങ്ങളിലായാണ് ഇ-@ഉത്സവ് എന്നപേരില്‍ ക്യാമ്പ് നടത്തുന്നത്. ഇതിനായി അധ്യാപകരും അതത് മേഖലകളിലെ വിദഗ്ധരുമുള്‍പ്പെടെ 3053 പേര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയതായി കൈറ്റ് വൈസ് ചെയര്മാന് കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഗൂഗിള്‍ ഇന്ത്യയുടെ 2017-ലെ കോഡ് ടു ലേണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവസരം ലഭിക്കും. പരിശീലനം ലഭിച്ച കുട്ടികള്‍ സ്കൂളിലെ മറ്റുകുട്ടികള്‍ക്ക് പരിശീലനം നല്‍കും.
സ്കൂളുകളില്‍ ഉണ്ടായിരുന്ന ഐ.ടി. ക്ലബ്ബിനെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് മാതൃകയില്‍ പരിഷ്കരിച്ച് ഒരുലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി 'ഹായ് സ്കൂള്‍കുട്ടിക്കൂട്ടം' ഈവര്‍ഷം ജനുവരിയിലാണ് രൂപംകൊണ്ടത്.