Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

SCHOOOOL POLL 2025

2025 സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്കൂൾപോൾ സോഫ്റ്റ്വെ‍യർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ധാരാളം പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർത്തുകൊണ്ട് ഏറ്റവും എളുപ്പമാക്കിയിട്ടുണ്ട്.

Ubuntu Operating System ല്‍ സ്കൂൾ പാര്‍ലമെന്റ് ഇലക്ഷൻ ഡിജിറ്റൽ ആയി നടത്താനുള്ള 
സോഫ്റ്റ്‌വെയർ ഇന്‍സ്റ്റാൾ ചെയ്യുന്ന വിധം:
Link : 1 ക്ലിക് ചെയ്തു ലഭിക്കുന്ന zip ഫയലിനു മേൽ റൈറ്റ് ക്ലിക് ചെയ്തു ലഭിക്കുന്ന extract here ഉപയോഗിച്ചു ഫോൾഡ‍ർ ആക്കി മാറ്റുക. ലഭിക്കുന്ന schoollpoll_install.sh എന്ന ഫയൽ ഇന്റർനെറ്റു കണക്ടുു ചെയ്തു എന്നുറപ്പാക്കിയ ഷേഷം മാത്രം ubuntu 22.04ൽ റൈറ്റ് ക്ലിക് ചെയ്തു run as a program ക്ലിക്കുക. (പാസ്‌വേഡ് ചോദിക്കുമ്പോൾ സിസ്റ്റം പാസ്‌വേഡ് നല്കുക). ഇൻസ്റ്റളേഷൻ പൂർത്തിയാക്കിയ ശേഷം നിർബന്ധമായും  റീസ്റ്റാർട്ടു ചെയ്യുക. Help എന്ന മെനുവില്‍ സോഫ്റ്റ്‌വെയർ പ്രവര്‍ത്തിപ്പിക്കുന്ന വിധം വിശദീകരിച്ചിട്ടുണ്ട്. 2024 ലെ പഴയ പോസ്റ്റ് ഇവിടെ

Ubuntu 22.04.5 LTS (Jammy Jellyfish)

TO DOWNLOAD CLICK HERE

Install Ubuntu Desktop on your laptop or PC. 
You can also run Ubuntu from a USB to try it without installing.

പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളും പ്രവർത്തന പുസ്തകങ്ങളും

I, III, V, VII, IX ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ( ഒന്നാം ഭാഗം)
പത്താം ക്ലാസിലെ പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളും പ്രവർത്തന പുസ്തകങ്ങളും CLICK HERE
വിവര വിനിമയ സാങ്കേതിക വിദ്യ (മലയാളം) Std X
വിവര വിനിമയ സാങ്കേതിക വിദ്യ (ഇംഗ്ലീഷ്) Std X

🏠1 to 10 പുതിയ പാഠപുസ്തകങ്ങൾ PDF 2025 (എല്ലാ വിഷയങ്ങളും):👇

https://shorturl.at/q3O4z


🏠1 to 10 പുതിയ ഹാൻഡ്ബുക്കുകൾ 2025 PDF (എല്ലാ വിഷയങ്ങളും):👇

https://shorturl.at/NlkvG


E3 English Hindi Language Lab

E3 English Language Lab (ELL) Platform :-        Download package from here 
E3 Hindi Language Lab (ELL) Platform    :-        Download package from here

കരുണ ഫോണ്ട്

 മലയാളത്തിന്റെ ടൈറ്റിലിംഗിലും കവർ ഡിസൈനിംഗിലും സി.എൻ. കരുണാകരൻ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ കൊണ്ടുവന്ന മാറ്റം വിപ്ലവാത്മകമായിരുന്നു. ചിത്രീകരണങ്ങളിലും അക്ഷര രൂപകല്പനയിലും കരുണാകരൻ പൂർവ്വഗാമികളിൽ നിന്നു വ്യക്തമായ അകലവും വ്യത്യസ്തതയും പുലർത്തി. അരനൂറ്റാണ്ടിനു ശേഷം നാരായണ ഭട്ടതിരി കരുണ ഡിസൈൻ ചെയ്യുമ്പോൾ വെറുമൊരു പകർത്തലല്ലാതായി അതു് മാറുന്നുണ്ട്. കരുണാകരൻ മലയാള അക്ഷരങ്ങളിൽ കാണിച്ച അതേ സ്വാതന്ത്ര്യം കരുണാകരന്റെ അക്ഷരങ്ങളിൽ ഭട്ടതിരിയും എടുക്കുന്നു. മലയാളം ടൈപോഗ്രഫിയിലെ ഏറ്റവും യുണീക് ആയ ഫോണ്ടായി കരുണ മാറുകയാണ്. ഇന്നിപ്പോൾ ആസ്കിയിലും യൂണികോഡിലും ഉപയോഗത്തിലുള്ള മറ്റെല്ലാ ഫോണ്ടുകൾക്കും ചാർച്ചകൾ കണ്ടെത്താൻ കഴിയും. കരുണയ്ക്കു കഴിയില്ല. ഡൗണ്‍ലോഡ് കണ്ണി:  https://sayahna.net/karuna

പൊതു തീം (പ്രമേയം)

  2024-2025 അദ്ധ്യയന വർഷം മുതൽ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി. മേളയിലെ ഹൈസ്കൂൾ-ഹയർ സെക്കൻറി-വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മത്സര ഇനങ്ങളിൽ 'രചനയും അവതരണവും' എന്ന ഇനം ഒരു പൊതു തീം (പ്രമേയം) അടിസ്ഥാനമാക്കിയാണ് നടത്തേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്. തദനുസരണം 2024-25 അദ്ധ്യയന വർഷം 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മാറുന്ന സമൂഹവും' എന്ന തീമിനെ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും ഒരു വിഷയം ഐ.ടി. മേളയിലെ 'രചനയും അവതരണവും' എന്ന ഇനത്തിന് എല്ലാ തലങ്ങളിലും നൽകേണ്ടതാണ്.

IT Mela Circular & Guidelines 2022-23
IT Mela IT Quiz Questions 2010-2019 

സ്കോറിറ്റ് സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ പതിപ്പ്

പാദവർഷിക പരീക്ഷയുടെ പ്രൊഗ്രസ് കാർഡ്  തയ്യാറാക്കുന്നതിനും, ജില്ലാതലം വരെ കുട്ടികളുടെ വിവരങ്ങൾ അറിയിക്കുന്നതിനും, കഴിഞ്ഞ വർഷം മുതൽ നമ്മുടെ ജില്ലയിൽ തയ്യാറാക്കിയ സ്കോറിറ്റ് സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ പതിപ്പ് താഴെ ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. ഉബുണ്ടു 18.04, 22.04 എന്നീ ഓപറേറ്റിംഗ് സിസ്റ്റം ഉള്ള ലാപ്ടോപ്പിൽ / കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും കുട്ടികളുടെ പാദവർഷിക പരീക്ഷാ വിവരങ്ങൾ അതിൽ മാർക്ക് എൻട്രി നടത്തുകയും വേണം. 
സോഫ്റ്റ‍വെയർ ലഭിക്കുന്നതിനു ഇവിടെയോ ഇവിടെയോ ക്ലിക് ചെയ്യുക.  ഇത് സംബന്ധിച്ചുള്ള ഹെൽപ്പ് ഫയൽ കാണുക. 

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom